ശബരിമലയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്ത് രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരാധനാലയങ്ങളില്‍ ചെല്ലുന്ന വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ചുമതല. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം. വിശ്വാസമില്ലാത്തവര്‍ക്ക് അങ്ങനെയും. മതനിരപേക്ഷത ഉറപ്പ് നല്‍കുന്നതാണ് രാജ്യത്തിന്റെ ഭരണഘടന. എന്നാല്‍ മതനിരപേക്ഷത തകര്‍ക്കാന്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സ്ത്രീ പ്രവേശന കാര്യത്തില്‍ ശബരിമലയില്‍ എല്‍.ഡി.എഫിന് നേരത്തെ തന്നെ നിലപാടുണ്ട്. പലഘട്ടങ്ങളിലും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സന്ദര്‍ശനഘട്ടത്തില്‍ മഹാറാണി ഒപ്പമുണ്ടായിരുന്നു. ഒരുകാലത്ത് കുട്ടികള്‍ക്ക് ചോറ് കൊടുക്കുന്ന സ്ഥിതിയും ശബരിമലയില്‍ ഉണ്ടായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു കത്ത് ഒരാള്‍ ഹൈക്കോടതി ജഡ്ജിക്ക് അയച്ചപ്പോള്‍ അത് പൊതുതാല്‍പര്യ ഹര്‍ജിയായി കോടതി പരിഗണിച്ചു. ആ ഘട്ടത്തില്‍ കുമ്മനം രാജശേഖരന്‍ തന്ത്രിക്ക് അയച്ച കത്തും അതിനുള്ള മറുപടിയുമൊക്കെ കോടതിക്ക് മുന്നിലുണ്ട. ഇവിടെ സ്ത്രീകള്‍ ധാരാളമായി വരാറുണ്ടായിരുന്നെന്നായിരുന്നു കുമ്മനത്തിന്റെ കത്തിലുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
advertisement
അക്കാലത്ത് യുവതീ പ്രവേശനം വിലക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്താനല്ല അന്ന് എല്‍.ഡി.എഫ് പോയത്. വിധി അനുസരിച്ച് സ്ത്രീകളുടെ പ്രവേശം തടയാനാണ് നടപടി എടുത്തത്. എല്‍.ഡി.എഫിന് സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിലപാടുള്ളതു കൊണ്ടല്ല. സ്ത്രീകള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി അനുസരിക്കുന്നതിന്റെ ഭാഗമായാണ്.
ഹൈക്കോടതി വിധി വേണമെങ്കില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാം. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ പോയില്ല. പക്ഷെ 2006-ല്‍ ഇതൊരു വിവേചനമാണെന്നു പറഞ്ഞുകൊണ്ട് സുപ്രീംകോടതിയിലേക്ക് ചില സ്ത്രീകള്‍ പോയി. ആ സ്ത്രീകള്‍ എല്‍.ഡി.എഫിന്റെ ഭാഗമായുള്ളവരായിരുന്നില്ല. ഹര്‍ജിയുമായി പോയ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും ഒപ്പമുണ്ടായിരുന്നവരും ആര്‍.എസ്.എസ് ബന്ധമുള്ളവരായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.