ഉദ്ഘാടനത്തിനും മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന ആദ്യ വി.ഐ.പി ആകാന്‍ അമിത് ഷാ
മട്ടന്നൂരിൽ കാലുകുത്തിയാൽ വധിക്കണമെന്ന് ഫേസ്ബുക്കിലാണ് അജേഷ് കുറിച്ചത്. ഇത് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരിൽ എത്തുന്നത്. പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അമിത് ഷാ എത്തുക.
advertisement
'ചോര വീഴ്ത്താൻ പദ്ധതി': രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാകേസ്
രാഷ്ട്രീയസവിശേഷതകള്‍ കാരണം ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. പിണറായിയിൽ കൊല്ലപ്പെട്ട ഉത്തമൻ, രമിത്ത് എന്നിവരുടെ വീടുകളും അമിത് ഷാ സന്ദർശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവേ അമിത് ഷായുടെ സന്ദർശനം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.