TRENDING:

അങ്കത്തിന് തയാർ; വാക്കി ടോക്കികളുമായി രാഹുൽ ഈശ്വർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മലമുകളില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. ഇന്‍സ്റ്റാഗ്രാമിലാണ് രാഹുല്‍ വാക്കി ടോക്കികളുമായുള്ള സെല്‍ഫിയുമായി പോസ്റ്റ് ഇട്ടിരിക്കുന്നത്.
advertisement

'ശബരിമല'യിൽ സംഘർഷം: ഇതുവരെ അറസ്റ്റിലായത് 2061 പേർ

'ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. മല മുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ആദിവാസി സഹോദരീ സഹോദരന്മാര്‍ക്കും മുസ്ലിം- ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി' രാഹുല്‍ പോസ്റ്റില്‍ കുറിച്ചു.

advertisement

ശബരിമല നട വീണ്ടും തുറക്കുമ്പോള്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന് സൂചന നല്‍കുന്നതാണ് രാഹുലിന്റെ പോസ്റ്റ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്കത്തിന് തയാർ; വാക്കി ടോക്കികളുമായി രാഹുൽ ഈശ്വർ