TRENDING:

ഭർത്താവിനെ കാണാനെത്തിയ യുവതിയും മകനും സൗദിയിൽ അപകടത്തിൽ മരിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജിദ്ദ : മലപ്പുറം സ്വദേശിനിയായ യുവതിയും മകനും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. വേങ്ങര കോട്ടുമല സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30) മകന്‍ മുഹമ്മദ് ഷാൻ (10) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇസ്ഹാഖിനെയും ഇളയ കുട്ടിയെയും ഖുൻഫുദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement

'വനിതാ മതിലിനെ പിന്തുണച്ചത് വീഴ്ച; സംഭവിച്ചത് അറിവില്ലായ്മ കൊണ്ട്'

രണ്ട് ദിവസം മുൻപാണ്  ഷഹറബാനുവും കുട്ടികളും ഇസ്ഹാഖിനെ കാണാന്‍ സൗദിയിലെത്തിയത്. ഞായറാഴ്ച രാവിലെ അൽഖൗസിൽ നിന്ന് ഇസ്ഹാഖിന്റെ അനുജനെ കാണാനായി ഹാലിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ എതിർ ദിശയിൽ വരികയായിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇസ്ഹാഖായിരുന്നു വാഹനം ഓടിച്ചിരുന്നത്. മുൻസീറ്റിലിരുന്ന മകന് സീറ്റ് ബെൽറ്റ് ഇട്ടുകൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക സൂചന. മൃതദേഹങ്ങൾ ഖുൻഫുദ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭർത്താവിനെ കാണാനെത്തിയ യുവതിയും മകനും സൗദിയിൽ അപകടത്തിൽ മരിച്ചു