TRENDING:

വാൽപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്

Last Updated:

വളവ് തിരിയവെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ്‌നാട്ടിലെ വാൽപ്പാറയ്ക്ക് സമീപം ഞായറാഴ്ച തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്‌ടിസി) ബസ് 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. വാൽപ്പാറൈ ഘട്ട് സെക്ഷനിലെ കാവേഴ്‌സ് എസ്റ്റേറ്റ് പ്രദേശത്തിന് സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് 72 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു,
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പരിക്കേറ്റവരെ പുറത്തെടുത്ത് വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൽപ്പാറ പൊലീസും പ്രദേശ വാസികളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ ഗണേഷ് (49),കണ്ടക്ടർ ശിവരാജ് (49) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേൽക്കാത്തവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയിച്ചു.അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാൽപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories