TRENDING:

കാസർഗോഡ് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

Last Updated:

ഉപ്പളപ്പാലത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: മഞ്ചേശ്വരത്ത് കാർ അപകടത്തിൽപെട്ട് അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശിയെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപം ഉപ്പളപ്പാലത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദനന്‍ (60), മകന്‍ വരുണ്‍ (35), ബന്ധുവായ കിഷന്‍ കുമാര്‍ (34) എന്നിവരാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ഉപ്പള ഭാഗത്തുനിന്ന് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ശബ്‍ദം കേട്ട് എത്തിയ നാട്ടുകാരാണ് മഞ്ചേശ്വരം പോലീസിൽ വിവരം അറിയിച്ചത്. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും പോലീസും ഉപ്പളയില്‍നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുറത്തെടുത്തത്.മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അമിത വേഗമാണ് അപകട കാരണമെന്നാണ് മഞ്ചേശ്വരം പോലീസിന്റെ പ്രാഥമിക നിഗമനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories