അതേസമയം, അയ്യപ്പഭക്തർക്ക് എതിരെ കളളക്കേസ് എടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിളള നിരാഹാരം ഇരിക്കും. മറ്റ് ജില്ലകളിൽ എസ് പി ഓഫീസുകളിലേക്ക് മാർച്ച് നടത്തും
ഭര്‍ത്താവിന് ഭാര്യയുടെ ക്വട്ടേഷന്‍; ഭാര്യയും കാമുകനും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
ശബരിമല അക്രമങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിലാണ് കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെടുന്നത്. രഹന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
advertisement
