നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭര്‍ത്താവിന് ഭാര്യയുടെ ക്വട്ടേഷന്‍; ഭാര്യയും കാമുകനും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

  ഭര്‍ത്താവിന് ഭാര്യയുടെ ക്വട്ടേഷന്‍; ഭാര്യയും കാമുകനും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

  • Last Updated :
  • Share this:
   തൃശൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും കാമുകനും അറസ്റ്റില്‍. തിരൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു എന്നിവരും ക്വട്ടേഷന്‍ സംഘത്തില്‍പെട്ട നാലു പേരുമാണ് പൊലീസിന്റെ പിടിയിലായത്.

   തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങുന്നതിനിടെ സുജാതയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിനെ കാറിടിച്ചിരുന്നു. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ കൃഷ്ണകുമാറിനു നേരെ പഞ്ഞടുക്കുകയായിരുന്നു.

   സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നല്‍കിയ ക്വട്ടേഷനാണെന്നു വ്യക്തമായത്.

   ക്വട്ടേഷന്‍ വഴി ഇങ്ങനെ

   സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്ണകുമാറിന്റെ ഭാര്യ സുജാതയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ ഒന്നിച്ചു ജീവിക്കാമെന്നു കരുതിയാണ് നാല് ലക്ഷം രൂപയ്ക്ക് കാമുകന്‍ ക്വട്ടേഷന്‍ ഏര്‍പ്പാടാക്കിയത്. കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും കൃഷ്ണകുമാര്‍ രക്ഷപ്പെട്ടതാണ് ക്വട്ടേഷന്‍ പൊളിച്ചത്.

   'വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം, പുറംലോകം അറിയരുത്' സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണം

   വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും നടന്ന് പോകവേ റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞത് കൃഷ്ണകുമാറിന്റെ സംശയം ഇരട്ടിയാക്കി. സുജാതയും സുരേഷ് ബാബുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്ന കൃഷ്ണകുമാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

   സുജാതയെയും സുരേഷ് ബാബുവിനെയും കൂടാതെ ഓമനക്കുട്ടന്‍, ശരത്, ഷറഫുദീന്‍, മുഹമ്മദാലി എന്നിവരാണ് അറസ്റ്റിലായത്.
   First published:
   )}