കുട്ടനാട്
കുട്ടനാട് മേഖലയിൽ അറുപതോളം ബണ്ടുകൾ ആദ്യ മഴയിൽ തന്നെ തകർന്നുപോയിരുന്നു. അത് പുനസ്ഥാപിച്ചുകൊണ്ടിരിക്കുന്ന സമയത്തുണ്ടായ പ്രളയത്തിൽ ബണ്ടുകൾ പൂർണമായും തകർന്നതായി മന്ത്രി പറഞ്ഞു. കുട്ടനാടിന്റെ രണ്ടാം പാക്കേജ് തയ്യാറാക്കുകയാണ്. സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് തന്നെയാകും മുന്നോട്ടുപോകുകയെന്നും തലവടി -നീരേറ്റുപുറം ഭാഗങ്ങളിലെ ശുചീകരണ സ്ഥലങ്ങൾ സന്ദർശിക്കവെ മന്ത്രി പറഞ്ഞു.
ഒരു മാസം കഴിഞ്ഞാൽ മത്രമേ കൃഷിയുടെ മൊത്തം നഷ്ടം കണക്കാക്കാനാകു. ഇപ്പോഴുള്ള സംവിധാനത്തിൽ നൽകാവുന്ന തുക ഉടൻ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. അഞ്ചുകോടി രൂപ ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഉടൻ കർഷകരുടെ അക്കൗണ്ടിലെത്തും അദ്ദേഹമ പറഞ്ഞു.
advertisement
സുഗന്ധ വ്യഞ്ജന കൃഷി
സംസ്ഥാനത്തെ പ്രധാന കയറ്റുമതി വിളകളായ സുഗന്ധ വ്യഞ്ജന കൃഷിയിലും വൻ നഷ്ടമാണ് പ്രളയത്തെ തുടർന്ന് ഉണ്ടായിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളിലെ കുരുമുളക് കൃഷി പൂർണമായും നശിച്ചു. അതേസമയം വിളകളുടെ നഷ്ടം മാത്രമാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്.
പുഞ്ചകൃഷി
ഒക്ടോബർ മാസത്തിലാണ് പുഞ്ചകൃഷി ആരംഭിക്കാനിരിക്കുന്നത്. ഇതിനായി വിത്തുകൾ സംഭരിച്ചിട്ടുണ്ട്. 35000 ഹെക്ടറിലേക്ക് പുഞ്ചകൃഷി വർധിപ്പിക്കാൻ കഴിഞ്ഞാൽ ഇപ്പോഴുള്ള കുറവ് നികത്താനാകുമെന്നും കണക്കാക്കുന്നു.
മാറ്റം പഠിക്കും
പ്രളയത്തിനുശേഷം മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം പഠിക്കും. അതിനായി കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. കൃഷി രീതിയിലും മാറ്റം വരും. നഷ്ടപരിഹാരം നൽകുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ ചട്ടങ്ങളിൽ മാറ്റം വേണം. ഇപ്പോഴുള്ളത് തീരെ തികയാത്ത സ്ഥിതിയാണ്. ഉപാധിരഹിത സഹായമാണ് കേന്ദ്രം അനുവദിക്കേണ്ടത്.