38.98 ഗ്രാം എംഡിഎംഎ അംജദ് ഖാനിൽ നിന്നും പിടികൂടി. പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. എക്സൈസ് ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്തിരുന്നത്. തുടർന്ന് പ്രതിയുടെ നാട്ടിലും സമീപപ്രദേശങ്ങിലും വിറ്റിരുന്നു.
ഒന്നരലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Mar 27, 2026 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹനപരിശോധനയ്ക്കിടെ 38 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ
