ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കോഴിക്കോട് പൂവാട്ടുപറമ്പ് പെരുമൺ പുറത്ത് അടക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റത്. അടയ്ക്കാ പറിച്ചു നൽകുന്ന തൊഴിലാളികളാണ് മൂന്നുപേരും. മരിച്ച ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്.
Also Read- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന 62കാരൻ മരിച്ചു
കഴിഞ്ഞ ദിവസം പത്തനംതിട്ട റാന്നിയിൽ കടന്നൽ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരന്ന മധ്യവയസ്കൻ മരിച്ചിരുന്നു. പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ പി ചാക്കോ (കുഞ്ഞച്ചൻ- 62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വീടിന്റെ സമീപത്തു നിന്നും വിറകു ശേഖരിക്കുന്നതിനിടയിലാണ് കടന്നൽ കുത്തേറ്റത്.
advertisement
ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയയിരുന്നു. നില ഗുരുതരമായതിനാൽ ആശുപത്രിയിൽ വെന്റിലെറ്ററിൽ ആയിരുന്നു. സംസ്കാരം ബുധനഴ്ച 12 മണിക്ക് എഴോലി ഗ്രേസ് ക്രിസ്ത്യൻ ചർച്ച് സെമിത്തെരിയിൽ ഭാര്യ. അന്നമ്മ, മക്കൾ. ജോബിൻ. ജിതിൻ