തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബാത്ത് റൂമിനടുത്ത് കണ്ടെത്തിയ ബാഗുകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയപ്പോഴാണ് മദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ കടത്തിയവർ ഇതിനോടകം രക്ഷപ്പെട്ടിരുന്നു.
also read: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല
തെരഞ്ഞെടുപ്പ് കാലത്ത് ഗോവയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് പതിവാണ്. ഇത് പ്രകാരമായിരുന്നു പരിശോധന നടത്തിയതെന്ന് അസി. എക്സൈസ് ഇൻസ്പെക്ടർ ഹാഷിം ബാബു പറഞ്ഞു.
advertisement
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡ് വഴി പരിശോധന കർശനമായതോടെ ഇപ്പോൾ ട്രെയിൻ വഴി മദ്യ കടത്ത് വ്യാപകമാണെന്ന് റെയിൽവെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2019 9:55 PM IST
