യുവതി ആദ്യം പ്രതികരിച്ചില്ലെങ്കിലും തുടർച്ചയായി മെസേജ് വരാൻ തുടങ്ങിയതോടെയാണ് മറുപടി നൽകിയതെന്നും പിന്നീട് ക്രമേണ കുടുംബാംഗങ്ങളെപ്പറ്റിയും ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചുമെല്ലാം രാഹുൽ സംസാരിച്ചു തുടങ്ങിയെന്നും മൊഴിയിൽ പറയുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. പ്രിയ എ.എല്‍ ആണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്.
തന്റെ പപ്പയുടെ ‘യങ് വേര്‍ഷന്‍’ ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് മമ്മി ഇടയ്ക്കിടെ പറയുന്നത് കേട്ടാണ് ടിവിയില്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും കാനഡയിൽ ജോലിചെയ്തിരുന്ന തനിക്ക് നാട്ടിലുള്ള സുഹൃത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫോണ്‍ നമ്പര്‍ തന്നതെന്നുമാണ് യുവതിയുടെ മൊഴി. അന്ന് അത് വെറുതേ ഫോണിൽ സേവയാക്കിയെങ്കിലും ഒരിക്കൽ പോലും കോൺടാക്ട് ചെയ്തിരുന്നില്ല.
advertisement
ആദ്യമെല്ലാം വളരെ കാഷ്വലായി വര്‍ഷങ്ങളുടെ പരിചയമുള്ള ഒരാൾ സംസാരിക്കുന്നതു പോലെയായിരുന്നു രാഹുലിന്റെ പെരുമാറ്റം. വിവാഹിതയാണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അപ്പോൾ ഭർത്താവിനെക്കുറിച്ചും കുട്ടികൾ ഉണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ചും തിരക്കി.പിന്നീട് നിരന്തരമായി പേഴ്സസണൽ കാര്യങ്ങളെക്കുറിച്ചും കുട്ടികളില്ലാത്തതിനെപ്പറ്റിയും ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. നിർബന്ധിച്ചപ്പോൾ ദാമ്പത്യജീവിതത്തിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് പറയേണ്ടി വന്നു. അപ്പോൾ 'ഹഗ്' ചെയ്യാൻ തോന്നുന്നുവെന്നും എത്രനാൾ എങ്ങനെ സഹിച്ച് കഴിയും എന്നെല്ലാം രാഹുൽ തന്നോട് പറഞ്ഞെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
തുടർന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവരണമെന്ന് രാഹുൽ നിർബന്ധിക്കാൻ തുടങ്ങി. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും തനിക്ക് കുട്ടികളുണ്ടായാല്‍ അവര്‍ക്ക് നല്ലൊരു അമ്മയെ വേണമെന്നും താന്‍ ഒരു നല്ല കംപാനിയന്‍ ആണെന്നും രാഹുൽ യുവതിയോട് പറഞ്ഞു. പിന്നീട് വാട്സ് ആപ്പിൽ പിന്നാലെ കൂടിയ രാഹുൽ യുവതിയോട് സംസാരിക്കാതിരിക്കാൻ പറ്റില്ലെന്നും എന്തിനാണ് നേരത്തേ പോയി കല്യാണം കഴിച്ചതെന്നും യു വില്‍ ബീ മൈ ലൈഫ് പാര്‍ട്‌ണര്‍ എന്നുമെല്ലാം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. മൂന്ന് കുട്ടികളെങ്കിലും വേണമെന്നായിരുന്നു രാഹുലിന്റെ ആവശ്യമെന്നും താൻ നല്ലൊരു പിതാവായിരിക്കുമെന്നുമല്ലാം രാഹുൽ പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴി നൽകി.
പിന്നീട് ടെലിഗ്രാം വഴിയായിരുന്നു ചാറ്റുകളെന്നും അയക്കുന്ന മെസേജുകള്‍ ഉടന്‍ രാഹുൽ ഡിലീറ്റ് ചെയ്യുമെന്നും യുവതി പറയുന്നു. ടൈം പാസ് ആണോ എന്ന് ചോദിക്കുമ്പോള്‍ തനിക്ക് അതിന് ടൈം ഇല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. കാനഡയില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ നേരിട്ട് കാണണമെന്ന് രാഹുൽ നിർബന്ധിച്ചിരുന്നു. ഭർത്താവിന്റെ പിതാവ് ആശുപത്രിയിലായ സമയത്ത് നാട്ടിലെത്തിയപ്പോൾ ഭർത്താവിനെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ് രാഹുൽ വിശ്വാസം പിടിച്ചുപറ്റി.പിന്നീട് പലവെട്ടം കാണെണം എന്നു പറഞ്ഞെങ്കിലും മാറ്റി വയ്ക്കുകായിയിരുന്നു. ഒടുവില്‍ 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ വച്ച് കണ്ടപ്പോഴാണ് രാഹുല്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
