മുസ്ലിം വ്യക്തി നിയമപ്രകാരം മരണാനന്തരം സ്വത്തുക്കളുടെ തുല്യാവകാശം പെൺകുട്ടികൾക്ക് ലഭിക്കില്ല. ഇതോടെയാണ് സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. തങ്ങളുടെ മക്കളുടെ കാര്യത്തിൽ വേണ്ടത് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു സന്ദേശം നൽകുകയെന്ന ഉദ്ദേശ്യം കൂടിയാണ് ഈ വിവാഹമെന്ന് ബഷീർ പറഞ്ഞു.
വ്യവസ്ഥിതിക്ക് എതിരെ തുറന്ന നിലപാട് സ്വീകരിച്ചിരുന്ന ബഷീറിന്റെ അഭിപ്രായത്തോട് എല്ലാക്കാലത്തും ഹസീന ചേർന്നു നിന്നിരുന്നു. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. വീട്ടിൽ വിവാഹ സദ്യയും ഒരുക്കിയിരുന്നു.
advertisement
രണ്ട് വർഷം മുൻപ് ലോക വനിതാ ദിനത്തിൽ നടനും അഭിഭാഷകവുമായ സി ഷുക്കൂറും ഭാര്യ ഷീനാ ഷുക്കൂറും മക്കളെ സാക്ഷിയാക്കി സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിലെ അനന്തരാവകാശ നിയമം അനുസരിച്ച് മരണപ്പെട്ട പിതാവാന് പെൺമക്കൾ മാത്രാണെങ്കിൽ സ്വത്തിൽ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് സഹോദരീ സഹോദരന്മാർക്കിടയിൽ വിഭജിക്കണം. ഈ വ്യവസ്ഥയെ മറികടക്കാനാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നത്.
Summary: Basheer Master and Haseena Teacher got married again after 55 years of marriage. Close friends witnessed the simple ceremony held at the Mannarkkad Sub Registrar's Office. According to Muslim personal law, daughters do not receive equal rights to property after the death of the parents. This led the couple to decide to register their marriage under the Special Marriage Act.