TRENDING:

കൊല്ലത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു

Last Updated:

അപകടം നടന്നയുടൻ ക്ലിൻസ് അലക്സാണ്ടറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊല്ലം കാവനാട് പുവന്‍പുഴയില്‍ ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചവറ തെക്കുംഭാഗം ഞാറമൂട് സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടര്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.
advertisement

അപകടം നടന്നയുടൻ ക്ലിൻസ് അലക്സാണ്ടറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശക്തികുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.

ശബരിമല തീർഥാടകരുടെ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ നിയന്ത്രണം വിട്ട കാർ കാൽ നടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം മറിഞ്ഞു. സ്ത്രീ തൽക്ഷണം മരണമടഞ്ഞു. മിനി വേണു (49) ആണ് മരിച്ചത്.

ശബരിമലയിൽ നിന്നും മടങ്ങിയ വാഹനമാണ് ഇടിച്ചു മറിഞ്ഞത്. വാഹനത്തിലുള്ളവർക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം രക്ഷപെട്ട ഡ്രൈവറെ പാലായിൽ നിന്നും പോലീസ് പിടികൂടി.

advertisement

അതേസമയം മറ്റൊരു സംഭവത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ എം സി റോഡിൽ കീഴില്ലം സെന്‍റ് തോമസ് സ്കൂളിന് സമീപത്ത് വൈകിട്ടോടെയായിരുന്നു അപകടം. കീഴില്ലം തലച്ചിറയിൽ സണ്ണിയാണ് മരിച്ചത്.

Also Read- ഓട്ടത്തിനിടെ ആന്റണി ജോണ്‍ എം.എല്‍.എ.യുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു

അശ്രദ്ധമായി റോഡിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിലും മതിലിനും ഇടയിൽപെട്ടാണ് കാൽനടയാത്രക്കാരനായ സണ്ണി മരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories