Also Read-കുന്നംകുളത്തെ സനൂപ്: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ
രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഗഡ്ബന്ധന്‍ രൂപപ്പെട്ടു. ഇതിനെതിരെ ഒരാഴ്ച നീളുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്‍റെ ഭാഗമായി സാംസ്‌ക്കാരിക നേതാക്കളെ നേരിട്ട് കാണും. മാധ്യമ എഡിറ്റര്‍മാര്‍ക്ക് കത്തയക്കും. 14 ന് കാല്‍ ലക്ഷം യൂണിറ്റുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍പാലിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
സ്വര്‍ണ്ണക്കള്ളകടത്ത് കേസില്‍ ബിജെപി എന്‍ഐഎ യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും ഡിവൈഎഫ്ഐ നേതാവ് ആരോപിക്കുന്നു. ഇതിന് തെളിവാണ് ഇന്നലത്തെ എന്‍ഐഎ കോടതിയുടെ ചോദ്യങ്ങള്‍. സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. വിദേശ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ചോദിക്കുന്നവരെ കൊണ്ടു പോകുന്ന ഏര്‍പ്പാട് ഇല്ല. വി.മുരളീധരന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് റഹിം ആരോപിക്കുന്നത്. യു എ ഇ യിലെ വിരുന്നിന്റെ വിശദാംശങ്ങള്‍ വി.മുരളീധരന്‍ പുറത്തു വിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.