രാഹുലിന്റെ നിർബന്ധത്താൽ ഉള്ളതാണെങ്കിൽ കേസെടുക്കണമെന്നും, രണ്ടു പേരുടെയും ഇഷ്ടത്തിനാണെങ്കിൽ കേസെടുക്കേണ്ട കാര്യമില്ലെന്നുമാണ് ആറാട്ടണ്ണന്റെ അഭിപ്രായം. അങ്ങനെയാണെങ്കിൽ രാഹുൽ നിരപരാധിയാണ്. നിയമങ്ങള്‍ പലപ്പോഴും പെണ്ണിന് അനുകൂലമാണെന്നും വേടന്‍റെ കാര്യത്തിലും സംഭവിച്ചത് അതാണെന്നും ആറാട്ട് അണ്ണന്‍ പറയുന്നു.
തന്റെ ജീവിതത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെടുത്തിയാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ വിഷയത്തിൽ പ്രതികരിച്ചത്. താന്‍ നിരപരാധിയായിരുന്നെന്നും പലപ്പോഴും സെക്സ് ചാറ്റ് നടത്തുന്നത് പെണ്ണാണെന്നും എന്നിട്ട് അവര്‍ കേസ് കൊടുത്ത് കുടുക്കുകയാണെന്നും ആറാട്ട് അണ്ണന്‍ പറയുന്നു.
മുമ്പ്, സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനംചെയ്ത് മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, അഭിലാഷ് അട്ടായം, ബ്രൈറ്റ്, ഹ്രസ്വചിത്ര സംവിധായകൻ വിനീത് എന്നിവരുടെപേരില്‍ പൊലീസ് കേസ് എടുത്തിരുന്നു.
advertisement