മദനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ,
കുറച്ചു ദിവസങ്ങളായി ചുമയും ചെറിയ തോതിൽ പനിയുമുണ്ടായിരുന്നു.
'വയറൽ ഫീവർ' ആണെന്നാണ് ഡോക്ടർമാർ പറയുന്നത് ഇന്നും ആശുപത്രിയിൽ പോയിരുന്നു രക്ത പരിശോധനയിൽ creatinine ന്റെ അളവ് കൂടുതൽ വർധിച്ചിട്ടുണ്ട്.
ഇപ്പോൾ ഛർദിയും ലൂസ്‌മോഷനും വർധിച്ചിരിക്കുകയാണ്.
ലോകത്തെ മുഴുവൻ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മാരക വിപത്തിന്റെ മുന്നിൽ എന്റെ ഒരാളുടെ രോഗം വലിയ ഒരു കാര്യമല്ലെങ്കിലും എന്റെ പ്രിയ സഹോദരങ്ങൾ മറ്റുള്ളവർക്കായുള്ള പ്രാർത്ഥനയുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു.
advertisement
സർവശക്തന്റെ കാരുണ്യം നാം ഓരോരുത്തരും ഉൾപ്പെടെ മുഴുവൻ മനുഷ്യരുടെ മേലും ഉണ്ടാകുമാറാകട്ടെ!!!
ഫെയ്സ്ബുക്ക് കുറിപ്പിനൊപ്പം ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നിലവിൽ ബാഗ്ലൂരുവിലെ വീട്ടിലാണ് മദനി കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2020 1:47 PM IST
