TRENDING:

അഭയ കേസ്: മൂന്നു സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് ആവശ്യം കോടതി അംഗീകരിച്ചു

Last Updated:

ഇതോടെ കേസില്‍ ഏഴു പേര്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അഭയ കേസില്‍ മൂന്ന് സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന പ്രോസിക്യൂഷന്‍ സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു. സിസ്റ്റര്‍മാരായ വിനീത, ആനന്ദ്, ഷേര്‍ളി എന്നിവരെയാണ് വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. മൂന്നുപേരും കൂറുമാറാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം.
advertisement

പ്രോസിക്യൂഷന്‍ ആവശ്യം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു. ഇതോടെ കേസില്‍ ഏഴു പേര്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മ കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെൻത് കോണ്‍വെന്‍റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിൽ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐയ്ക്ക് നൽകിയ മൊഴി.

എന്നാൽ അസ്വാഭാവിമായി താൻ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയിൽ മൊഴി നൽകി. അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അച്ചാമ്മ സുപ്രീംകോടതിയെ സമീപിച്ചാണ് സിബിഐ നീക്കം തടഞ്ഞത്.

അച്ചാമ്മയെ കൂടാതെ കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, നാലാം സാക്ഷി സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഭയ കേസ്: മൂന്നു സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് ആവശ്യം കോടതി അംഗീകരിച്ചു