പാലാരിവട്ടം മേൽപ്പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Last Updated:
അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി
കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. മുൻ പി ഡബ്ല്യു ഡി സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം ഡി ബെന്നി പോള്‍, ആര്‍ ബി ഡി സി കെ അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പാലം നിര്‍മാണത്തിന് മുന്‍കൂറായി ലഭിച്ച 8.25 കോടി രൂപ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കരാറുകാരൻ ഉപയോഗപ്പെടുത്തിയതിനാല്‍ പാലം നിര്‍മാണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും ഇതാണ് തകര്‍ച്ചയ്ക്കു കാരണമായതെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലം നിര്‍മാണത്തിനുള്ള കരാര്‍ സുമിത് ഗോയലിന്റെ കമ്പനിക്കു നല്‍കിയതിലും 8.25 കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തിയതിലും വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലില്‍ ഊന്നിയുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2019 2:58 PM IST


