40-ഓളം പേരാണ് ഇന്നലെ സി പി ഐ യിൽ ചേർന്നത്. മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മുന്‍ പ്രസിഡന്റും പോഷക സംഘടനാ അംഗത്വമുള്ളവരും അനുഭാവികളും പാര്‍ട്ടി വിട്ടവരില്‍ പെടും. സിപിഎം. വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഡി. സുനിലിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതോടെ ഉടലെടുത്ത പടലപ്പിണക്കങ്ങളാണ് കൂട്ടക്കൊഴിച്ചിലേക്ക് കാര്യങ്ങളെത്തിച്ചത്. രാജേഷ്, ഷാനി, ഷഫീക്ക്, രാഹുല്‍, ഗോപു, ഷൈജു, വിശാഖ്, അനീഷ്, രാജീവ്, മോനിഷ്, ശശിധരന്‍ നായര്‍, എസ്.എസ്.വിമല്‍, എസ്.എസ്. സംഗീത്, ബോവന്‍, ജസീം, കൃഷ്ണദാസ്, ഡി.സുനില്‍, സുല്‍ഫിക്കര്‍, സഞ്ജയന്‍, താഹ, നസീം, നിസാം, ഗിരി, നൗഷാദ്, റാഷിദ്, നസീര്‍, അഫ്‌സല്‍, റിയാസ്, സുധീഷ്, പ്രദീപ്, ദിലീപ്, ദില്‍ഷാദ്, സജു കുമാര്‍, ഷിനില്‍ മണി, അഖില്‍, വിഷ്ണു, ബൈജു എന്നിരാണ് പുതിതായി സിപിഐ യില്‍ ചേര്‍ന്നത്.
advertisement
പാര്‍ട്ടിയിലെത്തിയവരെ സിപിഐ. സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി.ഉണ്ണിക്കൃഷ്ണന്‍ പാര്‍ട്ടി പതാക നൽകി സ്വീകരിച്ചു. യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി എ.എം. റൈസ് അദ്ധ്യക്ഷനായിരുന്നു. സിപിഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി.എസ്. ഷൗക്കത്ത്, എ.വൈ.എഫ്.ഐ. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ആര്‍.എസ്.ജയന്‍, ഡി.സുനില്‍, സംഗീത്, വിമല്‍ എന്നിവര്‍ സംസാരിച്ചു.
ഇപ്പോഴത്തെ സിപിഐ വെഞ്ഞാറമ്മൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എം റെയ്‌സിന്റെ നേതൃത്വത്തില്‍ 2011-ല്‍ നൂറുകണക്കിന് സിപിഎമ്മുകാര്‍ സിപിഐയില്‍ എത്തിയിരുന്നു. അതോടെയാണ് പ്രദേശത്ത് സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമാകുന്നത്. സിപിഎമ്മിൻ്റെ നിയന്ത്രണത്തിലായിരുന്ന വെഞ്ഞാറമ്മൂട് സഹകരണ ബാങ്കും പിന്നീട് സി പി ഐ പിടിച്ചെടുത്തു.