ഏരിയ കമ്മിറ്റിയിലെ ചർച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റിയുമായി ആശയവിനിമയം നടത്തി അന്തിമ തീരുമാനമുണ്ടാകും. ബിനുവിനെതിരെ പിടിവാശി പാടില്ല എന്ന് സിപിഎം ജോസിനെ അറിയിച്ചു. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് സിപിഎമ്മിനെ അറിയിച്ചിരുന്നത്.
സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയാണ് ബിനു. സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു.നഗരസഭ ചെയർമാൻ കേരള കോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര രാജിവയ്ക്കുകയും ചെയ്തു. എന്നാൽ പുതിയ ചെയർമാൻ സ്ഥാനം ആർക്കെന്ന കാര്യത്തിലാണ് ഭിന്നത ഉടലെടുത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
January 19, 2023 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാ നഗരസഭ;പാർട്ടി ചിഹ്നത്തിൽ ജയിച്ച അംഗത്തെ തഴഞ്ഞാൽ തെറ്റായ കീഴ്വഴക്കമുണ്ടാകുമെന്ന് സിപിഎമ്മിൽ ഒരു വിഭാഗം