TRENDING:

കാറോടിച്ചത് മണിയൻപിള്ള രാജു തന്നെ; ബൈക്ക് വന്നിടിച്ചു; നിർത്താതെ പോയത് ഭയംകൊണ്ടെന്ന് നടൻ

Last Updated:

ബൈക്ക് കാറിനുപിന്നിൽ അതിവേഗം വന്നിടിക്കുകയായിരുന്നുവെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു

advertisement
തിരുവനന്തപുരം: വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി.
മണിയൻ‌പിള്ള രാജു
മണിയൻ‌പിള്ള രാജു
advertisement

അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. രണ്ട് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പോലീസ് വ്യക്തമാക്കി.

ഇതും വായിക്കുക: നടൻ മണിയന്‍പിള്ള രാജുവിൻ്റെ ആഡംബര കാർ ബൈക്ക് യാത്രികരെ ഇടിച്ചിട്ടശേഷം നിർത്താതെ പോയി; നടനായി അന്വേഷണം

advertisement

രാത്രി തന്നെ നടന്‍റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Maniyanpilla Raju has admitted that he was behind the wheel during the accident in front of the Trivandrum Club in Vazhuthacaud. Speaking to A News Chanel, the actor clarified that the incident occurred while he was returning from a function. He claimed that the motorcycle was speeding and crashed into the rear of his car.Raju explained that he did not stop the vehicle at the time due to panic and fear. He explicitly denied being under the influence of alcohol during the mishap and stated that he would visit the police station today to provide a detailed explanation of the incident.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാറോടിച്ചത് മണിയൻപിള്ള രാജു തന്നെ; ബൈക്ക് വന്നിടിച്ചു; നിർത്താതെ പോയത് ഭയംകൊണ്ടെന്ന് നടൻ
Advertisement
Open in App
Home
Video
Impact Shorts
Web Stories