വ്യാഴാഴ്ച രാത്രി 10 മണിയോടെ തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന്റെ മുന്നിലാണ് അപകടം ഉണ്ടായത്. ബൈക്കിൽ പോയ രണ്ടു യുവാക്കളെ ട്രിവാൻഡ്രം ക്ലബിൽ നിന്നും ഇറങ്ങിവന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഇരുവരേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറിന്‍റെ ഉടമ മണിയന്‍പിള്ള രാജുവാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ കാറോടിച്ചത് അദ്ദേഹമാണോ ഡ്രൈവറാണോ എന്നതിലാണ് പോലീസ് അന്വേഷണം.
advertisement
അപകടത്തില്‍ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം സ്ഥലത്ത് പോലീസ് നടത്തിയ പരിശോധയില്‍ ഇളകി വീണ കാറിന്റെ നമ്പർ പ്ലേറ്റ് കിട്ടിയിട്ടുണ്ട്. ഇതു പരിശോധിച്ചപ്പോഴാണ് രജിസ്ട്രേഷന്‍ നമ്പർ സുധീർകുമാർ രാജു എന്ന പേരിലുള്ളതാണെന്ന് വ്യക്തമായത്. ഇതിനു പിന്നാലെ രണ്ട് തവണ മ്യൂസിയം പോലീസ് മണിയന്‍പിള്ള രാജുവിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹത്തെയും വാഹനത്തെയും കണ്ടെത്താനായില്ല. മണിയന്‍പിള്ള രാജുവിന്‍റെ ലഭ്യമായ മൊബൈൽ നമ്പറിൽ പല തവണ ബന്ധപ്പെട്ടെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്താ നിലയിലുമാണ്.
Summary: A luxury car belonging to veteran Malayalam actor Maniyanpilla Raju (registered under his real name, Sudheer Kumar Raju) was involved in a hit-and-run accident in front of the Trivandrum Club in Vazhuthacaud. According to reports, the speeding Volvo (KL 01 CJ 04) collided with a motorcycle, injuring the riders, but failed to stop after the impact. Following the incident, the police visited the actor’s residence for questioning; however, he was not found. His mobile phone currently remains switched off.
