കാരിച്ചാൽ ചുണ്ടൻ വള്ളത്തിന്റെ ക്യാപ്റ്റനായ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ:
''ഞാൻ വള്ളംകളി ഇതുവരെ ടിവിയിലേ കണ്ടിട്ടുള്ളൂ. പക്ഷേ ഇത്തവണ വള്ളത്തിലെ പരിശീലനത്തിൽ പങ്കെടുത്തതോടെ ഞാനും വള്ളംകളി ആരാധകനായി . കാരിച്ചാലിന്റെ തുഴച്ചിലുകാരെ കണ്ടു പ്രോത്സാഹിപ്പിക്കാനാണ് വന്നതെങ്കിലും മടങ്ങാൻ കഴിഞ്ഞില്ല. വള്ളത്തിലെ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു.
അത്‍ലറ്റിക്സ് ഉൾപ്പെടെ കായിക ഇനങ്ങൾ ഇഷ്ടമാണ്. അങ്ങനെയാണു വള്ളംകളിയിലേക്ക് എത്തിയത്. ടീമിനെ സ്പോൺസർ ചെയ്യുമ്പോഴും വള്ളംകളിയെന്ന വികാരമോ വള്ളത്തിൽ നിന്നു നിൽക്കുമ്പോഴുള്ള ആവേശമോ മത്സരത്തിന്റെ വീറും വാശിയുമോ ഒന്നും അറിയില്ലായിരുന്നെങ്കിലും ടീമിനൊപ്പം ചേർന്നതോടെ കഥ മാറി. അവരുടെ ആവേശം ഞാനും അറിഞ്ഞു. മത്സര സമയത്തും വള്ളത്തിൽ കയറണമെന്നാണു കരുതുന്നത്.
advertisement
മികച്ച ടീമാണു കാരിച്ചാലിന്റേത്. കടുത്ത പരിശീലനത്തിലൂടെയാണു കടന്നുപോയത്. പുന്നമടയിൽ കാരിച്ചാലിന്റെ തേരോട്ടം കാണാൻ കാത്തിരിക്കുന്നവർ നിരാശപ്പെടില്ല. ക്യാപ്റ്റന്റെ ഉറപ്പ്.''- നടൻ രഞ്ജിത് സജീവ് പറയുന്നു.
കാരിച്ചാൽ ചുണ്ടിൽ സ്വന്തം ടീം ഇതാദ്യമായാണ് തുഴയുന്നതെങ്കിലും ട്രാക്ക് എൻട്രിയിലെ പ്രകടനം മറ്റു ടീമുകളെ അമ്പരപ്പിച്ചിരിക്കുകയാണഅ.
ആലപ്പുഴ നഗരത്തിലാണു ഖൽബ് ഷൂട്ട് ചെയ്തത്. അങ്ങനെയാണ് തനിക്ക് മുല്ലയ്ക്കൽ തെരുവും ആലപ്പുഴ ബീച്ചുമൊക്കെ കുറച്ചും കൂടി പരിചിതമായെന്നാണ് നടൻ പറഞ്ഞത്. വള്ളംകളി കഴിഞ്ഞാൽ രഞ്ജിത് സജീവ് ഹാഫിന്റെ ലൊക്കേഷനിലേക്കു മടങ്ങും.