TRENDING:

Actress Attack Case | നടിയെ ആക്രമിച്ച കേസ് ; നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Last Updated:

ദിലീപിന് അബദ്ധം പറ്റിയതാണെന്ന സിദ്ദിഖിന്റെ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലിലും അന്വേഷണ സംഘം വിശദീകരണം തേടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാെച്ചി : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) നടൻ സിദ്ദിഖിനെ (Actor Siddique) ക്രെെoബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. പൾസർ സുനി ജയിലിൽ നിന്ന് അയച്ച കത്തിൽ സിദ്ദിഖിനെതിരായ പരാമർശങ്ങൾ ഉണ്ടായിരുന്നു. ദിലീപിന് അബദ്ധം പറ്റിയതാണെന്ന സിദ്ദിഖിന്റെ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലിലും അന്വേഷണ സംഘം വിശദീകരണം തേടി. വിചാരണ വേളയിൽ കൂറുമാറിയ ഡോ. ഹെെദരാലിയേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു.
advertisement

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി എന്ന സുനിൽകുമാർ ജയിലിൽ നിന്ന് അയച്ച രണ്ടാമത്തെ കത്തിലെ വിശദാംശങ്ങളുമായി ബന്ധപ്പെട്ടാണ് സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്തത്. പൾസർ സുനിയുടെ കത്തിൽ സിദ്ദിഖിന് എതിരായ പരാമർശങ്ങളും ഉണ്ടായിരുന്നു. ഈ കത്ത് പൾസർ സുനിയുടെ അമ്മ ആലുവ കോടതിയിൽ സമർപ്പിച്ചിരുന്നു.

 Also Read- നടിയെ ആക്രമിച്ച കേസിൽ ജസ്റ്റിസ്‌ കൗസർ ഇടപ്പഗത്ത് പിന്മാറി

advertisement

ഒരു ഓൺലെെൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീപിന് അബദ്ധം പറ്റിയതാണ്, എന്ത് വന്നാലും കൂടെ നിൽക്കുമെന്ന് സിദ്ദിഖ് പറഞ്ഞതിലും അന്വേഷണ സംഘം വിശദീകരണം തേടി. ദിലീപിന്റെ അടുത്ത സുഹൃത്തായ സിദ്ദിഖ് കേസിൽ സാക്ഷിയാണ്. അബാദ് പ്ലാസയിൽ താരസംഘടനയായ അമ്മയുടെ പരിപാടിക്ക് ഇടയിൽ വെച്ച് ആക്രമിക്കപ്പെട്ട നടിയെ ദിലീപ് വഴക്കു പറയുന്നതിന് സിദ്ദിഖ് സാക്ഷിയായിരുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സിദ്ദിഖിനെ മാെഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.

Also Read- അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

advertisement

വിചാരണ വേളയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ഡോ. ഹെെദരാലിയേയും ഇന്നലെ ചോദ്യം ചെയ്തു. സംഭവം നടക്കുമ്പോൾ ഹെെദരാലിയുടെ ഉടമസ്ഥതയിലുള്ള ആലുവ അൻവർ ആശുപത്രിയിൽ ചികിസയിലായിരുന്നു എന്നാണ് ദിലീപ് പോലീസിന് നൽകിയിരിക്കുന്ന മാെഴി. എന്നൽ പോലീസിനോട് മാെഴി എടുക്കുന്നതിനിടെ ഇക്കാര്യം ഡോ. ഹെെദരാലി നിഷേധിച്ചിരുന്നു. പിന്നീട് വിചാരണയ്ക്കിടെ ദിലീപ് തന്റെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് ഹെെദരാലി കോടതിയിൽ മാെഴി നൽകിയത്.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്തണമെന്ന് അതിജീവിത

advertisement

നടിയെ ആക്രമിച്ച കേസില്‍ ജുഡീഷ്യൽ ഓഫീസർക്കെതിരേയുള്ള പരാമർശങ്ങൾ അനുവദിക്കാനാവില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി. വിചാരണക്കോടതിക്കെതിരേയുള്ള പ്രോസിക്യൂഷൻ ആരോപണങ്ങളിലാണ് കോടതിയുടെ താക്കീത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തിയവരെ കണ്ടെത്തണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.  മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍  പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ ദ്യശ്യങ്ങളിലെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടെന്നും പിന്നെന്തിനാണിത് പരിശോധിക്കുന്നതെന്നും കോടതി ചോദിച്ചു.

അതേസമയം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആര് ചോർത്തിയെന്നു അറിയണമെന്ന് അതിജീവിത കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടുവെന്നും തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മറ്റുള്ളവർ കണ്ടു എന്ന് സാക്ഷിമൊഴിയുണ്ടെന്നും തന്റെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അപേക്ഷയിൽ പറയുന്നു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack Case | നടിയെ ആക്രമിച്ച കേസ് ; നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories