തൃപ്പൂണിത്തുറ നഗരസഭ 20-ാം വാര്‍ഡിലാണ് ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്.
അച്ഛനും കുടുംബവും മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം നടന്നപ്പോഴാണ് 1996 മുതല്‍ ഷിബു തിലകന്‍ ബിജെപി രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ തവണ 25-ാം ഡിവിഷനിൽ നിന്നും ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിലകന്റെ ആറ് മക്കളില്‍ ഷിബു മാത്രമാണ് സജീവ രാഷ്ട്രീയത്തിലുള്ളത്.
advertisement
ഇതും വായിക്കുക: വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത് മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങൾ
അച്ഛന്റെ നിലപാടുകളോട് എന്നും ബഹുമാനവും ഇഷ്ടവുമുണ്ടെങ്കിലും രാഷ്ട്രീയത്തോട് അതില്ലെന്നും ഷിബു വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അംഗീകരിക്കാനാകില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്ന ആശയമാണ് അതെന്നുമാണ് ഷിബുവിന്റെ പക്ഷം.
സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്. 25-ഓളം ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. യക്ഷിയും ഞാനും, ഇവിടം സ്വർഗ്ഗമാണ്, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
Summary: Actor Thilakan's son and wife are contesting in the local body elections. Thilakan's son, Shibu Thilakan, and his wife, Lekha, are contesting in the local body elections. Both of them are seeking the public mandate on a BJP ticket for the Thripunithura Municipality. Shibu Thilakan is contesting as the BJP candidate for the 20th ward of the Thripunithura Municipality. His wife, Lekha, is also contesting as a BJP candidate in the 19th ward. Shibu and his family reside in Thiruvankulam Kesavanpadi.
