മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ സ്കൂളുകളിൽ 'മണി ബോക്സ്' വെയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം ആദർശ് മുഖ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചു. ആദർശിന്‍റെ ആശയം എല്ലാ സ്കൂളുകളിലും പ്രാവർത്തികമാകുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ നിർദ്ദേശത്തിൽ സെപ്റ്റംബർ രണ്ടാം തിയതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരു ബോക്സ് സ്ഥാപിക്കാൻ നിർദ്ദേശം നൽകുന്നു.
advertisement
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന ശീർഷകത്തിൽ "നാടിന്‍റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും" എന്ന് വാചകം ഈ ബോക്സിൽ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. സെപ്തംബർ ആറു വരെയാണ് തുക നിക്ഷേപിക്കാനുള്ള സമയം. സ്വമനസ്സാലെ തുകകൾ ഈ ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. സെപ്തംബർ ആറാം തിയതി ബോക്സ തുറക്കും.
പ്രഥമാധ്യാപകരും പ്രിൻസിപ്പൽമാരും ഈ ബോക്സ് തുറന്ന് ലഭിച്ച തുകകൾ കുട്ടികളുടെ സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് അക്കൗണ്ട് മുഖേന അടയ്ക്കണം. ഇപ്രകാരം അടച്ച തുകയുടെ രസീതിയുടെ പകർപ്പ് ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകണം.