• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആദർശിനെ മാതൃകയാക്കി സ്കൂളും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാൻ ബോക്സ് വെച്ചു

ആദർശിനെ മാതൃകയാക്കി സ്കൂളും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാൻ ബോക്സ് വെച്ചു

അന്നുമുതൽ ഇന്നുവരെ എല്ലാ മാസവും കൃത്യമായി 10 രൂപ വീതം ആദർശ് മണി ഓർഡറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുന്നുണ്ട്

ആദർശ്

ആദർശ്

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വിദ്യാർത്ഥിയെ തന്നെ മാതൃകയാക്കി ഒരു വിദ്യാലയം. തിരുവനന്തപുരം ജില്ലയിലെ ഉദിയൻകുളങ്ങരയ്ക്ക് സമീപമുള്ള വ്ളാത്തങ്കര വൃന്ദാവൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് ആർ.എ യുടെ പാത പിന്തുടരുകയാണ് സ്കൂളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി പ്രചരണങ്ങൾ നടക്കുമ്പോൾ ആണ് ആദർശ് ശ്രദ്ധേയനാകുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ആദർശ് മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് പണം അയച്ചു തുടങ്ങിയത്.

    അന്നുമുതൽ ഇന്നുവരെ എല്ലാ മാസവും കൃത്യമായി 10 രൂപ വീതം ആദർശ് മണി ഓർഡറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുന്നുണ്ട്. കഴിഞ്ഞദിവസം, മുഖ്യമന്ത്രി ആദർശിനൊപ്പമുള്ള ചിത്രം തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരുന്നു. ആദർശിനെ പോലുള്ളവർ മാതൃകയാണെന്ന് പറയുകയും ചെയ്തിരുന്നു.



    ഏതായാലും മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറ്റവും ആദ്യം ഏറ്റെടുത്തത് ആദർശിന്‍റെ വിദ്യാലയം തന്നെയാണ്. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാൻ ബോക്സ് വെച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സ്ഥിരമായി പണം അയയ്ക്കുന്ന ആദർശിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ആദർശ് ഒരു പ്രൊജക്ട് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തിരുന്നു.

    'ഒന്നിച്ചു നിന്ന് ദുരന്തത്തെ അതിജീവിക്കാം'; സർക്കാർ നേതൃത്വം നൽകുമെന്ന് മുഖ്യമന്ത്രി

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അയയ്ക്കാൻ സ്കൂളുകളിൽ കളക്ഷൻ ബോക്സ് വെയ്ക്കണമെന്നും എല്ലാം മാസവും വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുക പ്രധാന അധ്യാപിക വർഷാവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കണം എന്നുമായിരുന്നു ആദർശിന്‍റെ നിർദ്ദേശം. ഏതായാലും, ആദർശിന്‍റെ വിദ്യാലയം തന്നെ ആ നിർദ്ദേശം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

    First published: