നാട്ടുകാർ മർദിച്ചു എന്ന പ്രതിയുടെ പരാതി പരിശോധിക്കാനാണ് ആദ്യം പൊലീസ് പോയത്. പ്രതിക്ക് പരിക്ക് ഉണ്ടായിരുന്നു. ആ പരിക്കിന് ചികിത്സ നൽകാനാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഡോക്ടർ മുറിവ് ഡ്രസ്സ് ചെയുന്നതിനിടെയായിരുന്നു ആദ്യ അക്രമണം ഉണ്ടായതെന്ന് എഡിജിപി പറയുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന ബന്ധുവിനെ ഒപ്പം ചേർത്ത് ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തിച്ചത്. ക്യാഷ്വാലിറ്റിയിലേക്ക് എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തമായിരുന്നില്ല. ആദ്യം കുത്തേറ്റത് പൊലീസ് കോൺസ്റ്റബിളിനായിരുന്നു. ഈ സമയം എല്ലാവരും ഓടി മാറിയിരുന്നു എന്നാൽ ഡോ. വന്ദനയ്ക്ക് ഓടിമാറാൻ കഴിഞ്ഞില്ലെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു.
advertisement
അക്രമാസക്തനായ ഒരാളെ വിലങ്ങ് അണിയിക്കാതെ പൊലീസ് ആശുപത്രിയിലെത്തിച്ചതാണ് ഡോക്ടറുടെ മരണമടക്കമുള്ള ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.