TRENDING:

പാലക്കാട് ദുരന്തം; മടക്കവും ഒരുമിച്ച്; നാലുപേര്‍ക്കും അടുത്തടുത്ത് ഖബർ; വിടചൊല്ലി നാട്

Last Updated:

അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകൾ തുപ്പനാട് കരിമ്പനയ്‌ക്കൽ ഓഡിറ്റോറിയത്തിൽ എത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്ത് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മരിച്ച നാലു വിദ്യാർത്ഥിനികൾക്ക് നാട് വിട ചൊല്ലി. തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ അടുത്തടുത്ത ഖബറുകളിലാണ് ഉറ്റസുഹൃത്തുക്കളുടെ അന്ത്യവിശ്രമം.
News18
News18
advertisement

പുലർച്ചെയോടെയാണ് ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), റി​ദ ഫാ​ത്തി​മ (13), നി​ദ ഫാ​ത്തി​മ (13), ആ​യി​ഷ (13) എ​ന്നി​വ​രുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ച​ത്. രണ്ട് മണിക്കൂർ വീടുകളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്‌ക്കൽ ഓഡിറ്റോറിയത്തിൽ എത്തിച്ചത്.

അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകൾ ഇവിടെയെത്തി. ഹൃദയഭേദകമായിരുന്നു ഇവിടത്തെ കാഴ്ചകൾ. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനികളുടെ ഭൗതികശരീരം കണ്ട് സഹപാഠികളടക്കം നിയന്ത്രണം വിട്ട് കരഞ്ഞത് കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എത്തി പ്രാർത്ഥനകൾക്ക് നേതൃത്വം നല്‍കി.

advertisement

മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, കെ ശാന്തകുമാരി എംഎൽഎ തുടങ്ങിയവർ കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കിട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​ക​ളാണ് മ​രി​ച്ചത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​കൾ.

പാ​ല​ക്കാ​ട് നിന്നും മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് സി​മ​ൻ​റ് ക​യ​റ്റി പോ​കു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ലി​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലൂ​ടെ നീ​ങ്ങി മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണം. ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​സ​മ​യ​ത്ത് ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ കാ​സ​ർ​ഗോഡ് സ്വ​ദേ​ശി വ​ർ​ഗീ​സ് (52), ക്ലീ​ന​ർ മ​ഹേ​ന്ദ്ര പ്ര​സാ​ദ് (28) എ​ന്നി​വ​ർ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്തെ അപകടത്തിൽ ഒരാൾ അറസ്റ്റിലായി. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്‍റ് ലോറി വിദ്യാർത്ഥിനികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ദുരന്തം; മടക്കവും ഒരുമിച്ച്; നാലുപേര്‍ക്കും അടുത്തടുത്ത് ഖബർ; വിടചൊല്ലി നാട്
Open in App
Home
Video
Impact Shorts
Web Stories