ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.
advertisement
Also read-‘ഒരു മതവിശ്വാസത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല; ഭരണഘടന തന്നെ ശാസ്ത്രബോധം വളർത്തണം എന്നാണ് പറയുന്നത്’: എ എൻ ഷംസീർ
ഗണപതി മിത്ത് ആണെന്ന സ്പീക്കറുടെ പരാമർശം വൻ വിവാദത്തിന് ഇടവച്ചിരുന്നു. കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.