TRENDING:

ശബരിമല വിഷയം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത് യുവതീപ്രവേശനത്തെ എതിർ‍ത്ത അഭിഭാഷകൻ

Last Updated:

അഭിഷേക് മനു സിം​ഗ്വിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനായി ഹാജരായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ അഭിഭാഷകനെ മാറ്റി. യുവതീപ്രവേശനത്തെ നേരത്തെ ശക്തമായി എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിം​ഗ്വിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനായി ഹാജരായത്.
News18
News18
advertisement

യുവതീ പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിംഗ്‌വിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയത്. വാദം എഴുതി നൽകുന്നതിന് കൂടുതൽ സമയം ബോർഡിന് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് ഹാജരായത്.

2019 ഫെബ്രുവരി ആറിനായിരുന്നു ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജിയിലെ വാദം. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് അന്ന്

തിരുവിതാംകൂർ ദേവസ്വം ബോര്ഡിന് വേണ്ടി ഹാജരായിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതീപ്രവേശനത്തെ പിന്തുണച്ചുള്ള സർക്കാരിന്റെ നയങ്ങൾ പൂഴ്ത്തിക്കൊണ്ട് പുതിയ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ മതപണ്ഡിതന്മാരുടെയും സാമൂഹിത നേതാക്കളുടെയും അഭിപ്രായങ്ങൾ ആവശ്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിഷയം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത് യുവതീപ്രവേശനത്തെ എതിർ‍ത്ത അഭിഭാഷകൻ
Open in App
Home
Video
Impact Shorts
Web Stories