‘മാപ്പ് അർഹിക്കാത്ത കുറ്റമാണിത്. ശക്തമായ പ്രതിഷേധം യൂത്ത് ലീഗ് സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന കളക്ടറേറ്റ് മാർച്ചുകൾ നടത്തും. കൂട്ടിയ ഇന്ധന സെസ് കുറയ്ക്കും വരെ ശക്തമായ സമരം തുടരും. ധനമന്ത്രിക്ക് എത്ര വലിയ സുരക്ഷ ഒരുക്കിയാലും പ്രതിഷേധം നേരിടേണ്ടി വരും. കെ വി തോമസ്, ചിന്താ ജെറോം എന്നിവരുടെ കാര്യത്തിൽ ആണ് സർക്കാരിന് ശ്രദ്ധ കൂടുതൽ. സാക്ഷരത പ്രേരക് ശമ്പളം കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോൾ യുവജന കമ്മീഷൻ ലക്ഷങ്ങൾ കൈപ്പറ്റുകയാണെന്നും ഫിറോസ് പറഞ്ഞു.
advertisement
കൗ ഹഗ് ഡേയില്‍ പശുവിനെ കെട്ടി പിടിക്കാൻ പോകുന്ന ബിജെപിക്കാർ സ്വന്തം ശരീരം നോക്കണം.ക്ലിഫ് ഹൗസിലെ പശുവിനെ മുഖ്യമന്ത്രി കെട്ടി പിടിക്കുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിർത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാർത്ഥി, യുവജന, മഹിളാ സംഘടനകൾ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളിൽ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
