ശബരിമലയിൽ സ്ത്രീപ്രവേശന നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ട്
സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മടങ്ങിയ മന്ത്രി ഇ പി ജയരാജനെ കേരളാ ഹൗസിന് മുന്നിലാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞത്. ശരണം വിളി മുഴക്കിയ പ്രതിഷേധക്കാർ വാഹനം അകത്തേക്ക് കടത്തിവിട്ടില്ല. ഡൽഹി പൊലീസ് സമരക്കാരെ പിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സഞ്ചരിച്ച വാഹനം പിൻവശത്തെ ഗേറ്റിലൂടെയാണ് കേരളാ ഹൗസിനകത്ത് എത്തിയത്.
advertisement
നേരത്തെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിശ്വാസികൾ ജന്തർമന്ദറിൽ ഒത്തുകൂടിയിരുന്നു. സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡൽഹിക്കു പുറമേ ചെന്നൈയിലും ബംഗളൂരുവിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 5:45 PM IST