TRENDING:

എ ഐ ക്യാമറാ വിവാദം: പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിനും ബന്ധമെന്ന് രേഖകൾ

Last Updated:

കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: എ ഐ ക്യാമറാ വിവാദത്തിൽ ഉൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ആരോപണങ്ങളോട് പ്രസാഡിയോ കമ്പനി പ്രതികരിച്ചില്ല.
advertisement

പ്രസാഡിയോ കമ്പനിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും പ്രകാശ് ബാബു വഹിക്കുന്നില്ല. എന്നാൽ 2020ൽ കമ്പനി പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ പ്രകാശ് ബാബുവുമായി ഇടപാടുകളുണ്ടായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇടപാടുകൾ നടത്തിയ ശേഷം കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൗസ് ഉപയോഗിച്ച വകയിൽ നൽകേണ്ട വാടകയും റിപ്പോർട്ടിലുണ്ട്.

പ്രകാശ് ബാബു അയ്യത്താൻ എന്നാണ് കമ്പനി ഇടപാടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം. പ്രസാഡിയോയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടും പുതിയറയിലാണ്. 2018 ൽ ആരംഭിച്ച കമ്പനി കോഴിക്കോട് മലാപ്പറമ്പിലെ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്.

advertisement

പ്രകാശ് ബാബുവിന് പങ്കാളിത്തമുള്ള കമ്പനിയാണെന്ന് പറഞ്ഞാണ് ക്യാമറ പദ്ധതിയിൽ ചേരാൻ പ്രസാഡിയോ എം ഡി രാംജിത് തങ്ങളെ ക്ഷണിച്ചതെന്ന് നേരത്തേ കരാറിന്റെ ഭാഗമായിരുന്ന അൽഹിന്ദ് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള കമ്പനിയായതിനാൽ ധൈര്യമായി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ചു. അൽഹിന്ദ് പങ്കെടുത്ത യോഗങ്ങളിൽ പ്രകാശ് ബാബുവും പങ്കെടുത്തിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി.

‘ട്രോയ്സ്’ എന്ന കമ്പനിയിൽ‌നിന്നു വൻ വിലയ്ക്ക് ക്യാമറ വാങ്ങാൻ പ്രസാഡിയോ നിർബന്ധിച്ചതിനെ തുടർന്ന് അൽഹിന്ദ് കരാറിൽനിന്നു പിന്മാറുകയായിരുന്നു. പിന്മാറുന്നതിനു മുൻപ് പ്രകാശ് ബാബുവിനെ വിളിച്ചിരുന്നുവെന്നും എന്നാൽ കമ്പനിയുമായി ബന്ധമില്ലെന്ന് പ്രകാശ് ബാബു അറിയിച്ചെന്നും അൽഹിന്ദ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി അൽഹിന്ദ് എസ്ആർഐടി മുഖേന കെൽട്രോണിന് കൈമാറിയ 3 കോടി രൂപയിൽ 2 കോടി രൂപ ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല.

advertisement

Also Read- ‘എ ഐ ക്യാമറ ടെൻഡർ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ്’; ആരോപണവുമായി ശോഭാ സുരേന്ദ്രൻ

എസ്ആർഐടിക്ക് വേണ്ടി സാങ്കേതിക പിന്തുണ വാഗ്ദാനം നൽകി കെൽട്രോണിന് കത്തുനൽകിയ ട്രോയ്സ് എന്ന കമ്പനിയുമായും പ്രസാഡിയോയ്ക്ക് ഇടപാടുകളുണ്ട്. എഐ ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട യുഎൽ ടെക്നോളജി, എസ്ആർഐടി പ്രൈവറ്റ് ലിമിറ്റഡ്, അശോക ബിൽഡ്കോൺ ലിമിറ്റഡ്, ഇ സെൻട്രിക് തുടങ്ങിയ കമ്പനികളുമായെല്ലാം പ്രസാഡിയോ ഇടപാടുകൾ നടത്തിയിട്ടുണ്ട്. എസ്ആർഐടിയുമായി ഉപകരാർ ഒപ്പിട്ട മറ്റൊരു കമ്പനിയായ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്റർ കമ്പനി എംഡിയും പ്രസാഡിയോയുമായി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും രേഖകളിൽ വ്യക്തമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ ഐ ക്യാമറാ വിവാദം: പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിനും ബന്ധമെന്ന് രേഖകൾ
Open in App
Home
Video
Impact Shorts
Web Stories