വരും ദിവസങ്ങളിൽ ഈ സർവീസിന് വലിയ സ്വീകാര്യത ലഭിക്കുമെന്നും കൂടുതൽ യാത്രക്കാർ സർവീസ് പ്രയോജനപ്പെടുത്തുമെന്നും എയർഇന്ത്യ കണക്കുകൂട്ടുന്നു. നിലവിൽ കോഴിക്കോട് നിന്നാണ് എയർഇന്ത്യ എക്സ്പ്രസ് ഏറ്റവുമധികം അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നത്. ആഴ്ചയിൽ 101 അന്താരാഷ്ട്ര സർവീസുകളാണ് കരിപ്പൂരിൽനിന്ന് എയർഇന്ത്യ നടത്തുന്നത്.
കോഴിക്കോട് നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകളും എയർഇന്ത്യ ആരംഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്തേക്കും ബംഗളുരുവിലേക്കും എയർഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പുറമേ ബഹ്റൈൻ, കുവൈറ്റ്, മസ്ക്കറ്റ്, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കു കൂടി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും നേരിട്ടുള്ള വിമാന സർവീസുകള്‍ നടത്തിവരുന്നു. അയോധ്യ, ഡല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വർ, ചെന്നൈ തുടങ്ങി 19 സ്ഥലങ്ങളിലേക്കും എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്ന് വണ്‍-സ്റ്റോപ് സർവീസുകളും ലഭ്യമാക്കുന്നുണ്ട്.
advertisement