TRENDING:

ദീപാവലി ദിനത്തിൽ വായുമലിനീകരണത്താൽ വലഞ്ഞ് തിരുവനന്തപുരം; ശ്വാസം മുട്ടി ഡൽ‌ഹിയും

Last Updated:

ചൈന്നൈ, മുംബൈ പോലുള്ള വൻ നഗരങ്ങളേക്കാൾ മോശം അവസ്ഥയാണ് തിരുവനന്തപുരത്ത് വായു വിന് ഇപ്പോൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഡൽഹിക്ക് പിന്നാലെ തിരുവനന്തപുരത്തെ വായു നിലവാര സൂചിക മോശമായ നിലയിൽ. ദീപാവലി ദിവസം രാവിലെ തിരുവനന്തപുരത്തെ എക്യുഐ 205 ആണ്. മനുഷ്യ ശരീരത്തിന് ഹാനീകരമായ ഗുരുതര വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. ചൈന്നൈ, മുംബൈ പോലുള്ള വൻ നഗരങ്ങളേക്കാൾ മോശം അവസ്ഥയാണ് തിരുവനന്തപുരത്ത് വായുവിന് ഇപ്പോൾ. കഴിഞ്ഞ ദിവസം രാത്രി പടക്കം പൊട്ടിച്ചതാണ് വായുമലിനീകരണം രൂക്ഷമാകാനുള്ള കാരണം.
News18
News18
advertisement

ദീപാവലി ദിനത്തിൽ ശുദ്ധവായു ഇല്ലാതെ വലഞ്ഞ് ഡൽഹി. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) വളരെ മോശം നിലയിലാണ് എത്തിയിരിക്കുന്നത്.

സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പറയുന്നത് പ്രകാരം, ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി ആളുകൾ വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള AQI 335 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 8 മണിക്ക് എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 337 ആയിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, ആനന്ദ് വിഹാറിൽ AQI 417 രേഖപ്പെടുത്തി. ഇത് ഗുരുതര (Severe) വിഭാഗത്തിലുള്ളതാണ്. ഡൽഹി-എൻസിആർ മേഖലയിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം ആയിരുന്നു. ഉത്തർപ്രദേശിലെ നോയിഡ (329), ഗ്രേറ്റർ നോയിഡ (287), ഗാസിയാബാദ് (333) എന്നിവിടങ്ങളിലും ഉയർന്ന മലിനീകരണം രേഖപ്പെടുത്തി. ഹരിയാനയിൽ ഗുരുഗ്രാം (245), ബല്ലഭ്ഗഢ് (305) എന്നിങ്ങനെയായിരുന്നു നില.

advertisement

വായു മലിനീകരണം വഷളായതിനെ തുടർന്ന്, എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (CAQM) ഞായറാഴ്ച ഡൽഹി-എൻസിആറിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) രണ്ടാം ഘട്ടം (Stage II) നടപ്പിലാക്കി. ഈ നടപടി ഒക്ടോബർ 14 മുതൽ നടപ്പാക്കിയ ഒന്നാം ഘട്ടത്തിന്റെ തുടർച്ചയാണ്. കൂടുതൽ പൊടി നിയന്ത്രിക്കുക എന്നതാണ് ഇതിലെ പ്രധാന കാര്യം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി-എൻസിആർ മേഖലയിൽ ഗ്രീൻ പടക്കങ്ങൾ വിൽക്കാനും പൊട്ടിക്കാനും സുപ്രീം കോടതി ചില വ്യവസ്ഥകളോടെ അനുമതി നൽകി. സാധാരണ പടക്കങ്ങളേക്കാൾ 30% കുറവ് മലിനീകരണം മാത്രമേ ഗ്രീൻ പടക്കങ്ങൾ ഉണ്ടാക്കുന്നുള്ളൂവെന്നാണ് അവകാശവാദം. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) ആണ് ഈ പടക്കങ്ങൾ വികസിപ്പിച്ചത്. ബേരിയം, അലുമിനിയം തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളുടെ അളവ് ഗ്രീൻ പടക്കങ്ങളിൽ കുറവാണ്. കൂടാതെ, പൊടിയും പുകയും നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക അഡിറ്റീവുകളും ഇവയിൽ ചേർത്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീപാവലി ദിനത്തിൽ വായുമലിനീകരണത്താൽ വലഞ്ഞ് തിരുവനന്തപുരം; ശ്വാസം മുട്ടി ഡൽ‌ഹിയും
Open in App
Home
Video
Impact Shorts
Web Stories