TRENDING:

എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി‌‌

Last Updated:

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് താനാണെന്ന് ജിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജിതിന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഉച്ചയ്ക്ക് 12.30നാണ് ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഒദ്യോഗികമായി രേഖപ്പെടുത്തിയത്. കുറ്റസമ്മതമൊഴി രേഖപ്പടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നത്. വൈകിട്ടോടെ ജിതിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം വഞ്ചിയൂര്‍ ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനുമാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
advertisement

ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് എകെജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല. സ്ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്കൂട്ടർ സുഹൃത്തിന്റേതാണ് എന്ന് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്.

Also Read- എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

advertisement

കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30 ന് ആണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനെതിരേ ആക്രമണം നടന്നത്. ആരാണ് ഇതിന് പിന്നിലെന്ന ചോദ്യം ഉത്തരംകിട്ടാതെ തുടരുകയായിരുന്നു. കോണ്‍ഗ്രസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാൻ സാധിക്കാത്തത് സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

സ്ഫോടക വസ്തു എറിയുന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടിഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയത്. ഇതുപയോഗിച്ച് അന്വേഷണം നടത്തിയ സമയത്ത് അത് വാങ്ങിയതില്‍ ഒരാള്‍ ജിതിന്‍ ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു.

advertisement

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് താനാണെന്ന് ജിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ തുടര്‍ച്ചായി ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് സിപിഎം ഓഫീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ജിതിന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം അക്രമി ഉപയോഗിച്ച സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി ഗൗരീശപട്ടത്ത് എത്തിയ ശേഷം സ്‌കൂട്ടര്‍ മറ്റൊരാള്‍ക്ക് നല്‍കിയ ശേഷം കാറില്‍ പോകുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സ്‌കൂട്ടര്‍ കൈമാറിയത് ആര്‍ക്കാണ് എന്നകാര്യം തുടര്‍ ചോദ്യം ചെയ്യലില്‍ ജിതിന്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് രാവിലെയാണ് എകെജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തുത് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ് ജിതിന്‍. ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി‌‌
Open in App
Home
Video
Impact Shorts
Web Stories