TRENDING:

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം

Last Updated:

വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി

advertisement
കായംകുളം സിപിഎം സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ പൊലീസിന് നിർദേശം നൽകി. വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
യു പ്രതിഭ
യു പ്രതിഭ
advertisement

മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മിറ്റിക്ക് കൈമാറുകയും സ്ക്രീനിങ് കമ്മിറ്റി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം എടുക്കുകയുമായിരുന്നു.

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് നിർദേശം നൽകിയത്.

മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു ഇർഷാദ്. യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു സംഭവം.

advertisement

‘ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണു വാക്ചാതുരി കൊണ്ടും ശരീര അഴകു കൊണ്ടും അതു വിൽപനയ്ക്കു വച്ചു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്’’ എന്നായിരുന്നു പരാമർശം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവാദമായതിനു പിന്നാലെ ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുകയും പരാമർശത്തിൽ ഇർഷാദ് ഖേദം പ്രകടിപ്പിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം
Open in App
Home
Video
Impact Shorts
Web Stories