തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഉയർന്ന ശരാശരി താപനില രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ, പുനലൂർ, കോഴിക്കോട്, വെള്ളാനിക്കര എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില.
also read:കൊറോണ: സംസ്ഥാനത്ത് 2246 പേര്‍ നിരീക്ഷണത്തില്‍
താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി നിർദേശിക്കുന്നു.
സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
മുൻകരുതലുകൾ
- നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.
- പകൽസമയത്ത് മദ്യം പോലെയുള്ള ലഹരിപാനീയങ്ങൾ ഒഴിവാക്കണം.
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- ചൂടുമൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം.
advertisement
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ചപരിമിതർക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം. ശബ്ദസന്ദേശത്തിന്: sdma.kerala.gov.in
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2020 7:52 AM IST