കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വളരെ നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
"പള്ളുരുത്തി സ്കൂളിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. വളരെ നിർഭാഗ്യകരമായിപ്പോയി. കേരളത്തിൽ സംഭവിച്ചുകൂടാത്തതാണിത്. നിയമം അനുസരിച്ച് വരുവാണെങ്കിൽ എന്നാണ് പറഞ്ഞത്. എന്ത് നിയമമാണത്? ഒരു കുട്ടിയുടെ തലയിൽ ഒരു മുഴം നീളമുള്ള ഒരു തുണി, അവരുടെ ശിരോവസ്ത്രം പോലെ തന്നെ, അത് കണ്ടാൽ പേടിയാവും നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞു ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് വളരെ നിർഭാഗ്യകരമായി പോയി. കേരളത്തിലെ സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണ്. പൊതുസമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തണം" കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement