ഇന്ന് രാവിലെ 10:30-നാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞുമായി KL-60: J 7739 എന്ന ആംബുലന്‍സ് പുറപ്പെട്ടത്. 15 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു പദ്ധതി. ആംബുലന്‍സിനു വേണ്ടി കേരളം വഴി മാറിക്കൊടുക്കണമെന്ന സന്ദേശവുമായി ന്യൂസ് 18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ ആ കുഞ്ഞുഹൃദയത്തെ കേരള മനസാക്ഷി ഒന്നാകെ ഏറ്റെടുത്തു. ആംബുലന്‍സിനു വഴിയൊരുക്കണമെന്ന സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പൊലീസിനൊപ്പം വഴിയൊരുക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങി. ഇതോടെ തടസങ്ങളൊന്നുമില്ലാതെ ആംബുലന്‍സ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി കുതിച്ചു.
advertisement
Also Read കുഞ്ഞിനെ എത്തിക്കാന്‍ എന്തുകൊണ്ട് കേരളത്തിൽ എയര്‍ ആംബുലന്‍സ് ഇല്ല?
പതിനൊന്നു മണിയോടെ ആംബുലന്‍സ് തൃശൂരിലേക്ക് അടുക്കുന്നതിനിടെ സര്‍ക്കാര്‍ സംവിധാനങ്ങളും അവസരത്തിനൊത്തു പ്രവര്‍ത്തിച്ചു. കുഞ്ഞിന്റെ ശസ്ത്രകിയയ്ക്കു വേണ്ട സൗകര്യങ്ങള്‍ കൊച്ചി അമൃത ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്നും ചെലവ് പൂര്‍ണമായും വഹിക്കുമെന്നും മാതാപിതാക്കളെ ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ 4:30 -ന് കുഞ്ഞുഹൃദയവുമായി ആംബുലന്‍സ് ഇടപള്ളിയിലെ അമൃത ആശുപത്രിയിലെത്തി. ഉദുമ സ്വദേശിയായ ഹസനായിരുന്നു ആംബുലന്‍സിന്റെ ഡ്രൈവര്‍.
