ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ യുവതി സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയും ലോറിക്കു മുന്നിലേക്ക് മറിയുകയുമായിരുന്നു. റോഡിലേക്കു തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ജയന്തി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ചാർളിയെ സാരമായ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് അപകടം നടന്ന സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Jun 07, 2025 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിലെ കുഴിയിൽപ്പെട്ട് ബൈക്കിൽ നിന്ന് തെറിച്ചുവീണ അങ്കണവാടി ജീവനക്കാരി ലോറി കയറി മരിച്ചു
