TRENDING:

'ഏറാന്മൂളികളും വിടുപണി ചെയ്യുന്നവരും പറയുന്നത് പ്രവൃത്തിക്കാനാണ് നിങ്ങൾക്ക് താല്പര്യം' കോൺഗ്രസ് നേതൃത്വത്തോട് അനിൽ ആന്റണി

Last Updated:

അനിൽ കെ ആന്റണിയുടെ രാജിക്കത്തിന്റെ പൂർണരൂപം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിലെ പദവികൾ രാജിവച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സ്ഥാനത്തു നിന്നും എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെല്ലിൽ നിന്നുമാണ് രാജിവെച്ചത്.
advertisement

കോൺഗ്രസ് പാര്‍ട്ടിയിൽ നിന്ന് വിഭിന്നമായ നിലപാട് രേഖപ്പെടുത്തിയതിന് പിന്നാലെ അനിൽ ആന്റണിക്കെതിരെ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

Also Read- ബിബിസി ഡോക്യുമെന്ററി വിവാദം: എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി കോണ്‍ഗ്രസ് വിട്ടു

‘‘കെപിസിസിയിലും എഐസിസിയിലും വഹിക്കുന്ന എല്ലാ പദവികളും ഞാൻ രാജിവയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ ഒരു ട്വീറ്റിൽ അസഹിഷ്ണുക്കളായി അത് പിൻവലിക്കാൻ നിർബന്ധിക്കുന്നു. ഞാൻ ആ ആവശ്യം നിരസിച്ചു. സ്നേഹം പ്രചരിപ്പിക്കാനായി നടത്തുന്നൊരു യാത്രയെ പിന്തുണയ്ക്കുന്നവർ ഫേസ്ബുക്ക് വാളിൽ വന്ന് ചീത്ത വിളിക്കുന്നു. അതിന്റെ പേരാണ് കപടത. എന്തായാലും ജീവിതം മുന്നോട്ടുതന്നെ നീങ്ങുന്നു’ – അനിൽ ട്വീറ്റിൽ കുറിച്ചു.

advertisement

അനിൽ കെ ആന്റണിയുടെ രാജിക്കത്തിന്റെ പൂർണരൂപം

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി സോഷ്യൽ മീഡിയ- ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് സെൽ നാഷണൽ കോ-ഓർഡിനേറ്റർ തുടങ്ങി കോൺഗ്രസിലെ എല്ലാ പദവികളും ഞാൻ രാജിവക്കുന്നു. ഇന്നലത്തെ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇതായിരിക്കും അനുയോജ്യം എന്ന് കരുതുന്നു.

ദയവായി ഇത് എന്റെ രാജിക്കത്തായി കണക്കാക്കുക

എല്ലാവരോടും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഞാൻ ഇവിടെയുണ്ടായിരുന്ന ചുരുങ്ങിയ കാലയളവിൽ, വിവിധ സമയങ്ങളിൽ പൂർണ്ണമനസോടെ എന്നെ പിന്തുണയ്ക്കുകയും വഴികാട്ടുകയും ചെയ്ത കേരളത്തിലെ പാർട്ടി നേതൃത്വത്തിനും ഡോ. ശശി തരൂരടക്കം അസംഖ്യം പാർട്ടി പ്രവർത്തകർക്കും നന്ദി .

advertisement

പാർട്ടിക്ക് വളരെ ഫലപ്രദമായി പല തരത്തിൽ സംഭാവന ചെയ്യാൻ എനിക്ക് സാധിച്ചു എങ്കിൽ അതിനു പിന്നിൽ അതിന് എന്നെ പ്രാപ്തനാക്കുന്ന എന്റേതായ സവിശേഷമായ ശക്തിയുണ്ടെന്നത് സത്യമാണ്. എന്നാൽ നിങ്ങളുടെ ചൊല്ലുവിളിക്കു നിൽക്കുന്ന ഏറാന്മൂളികളും വിടുപണി ചെയ്യുന്നവരും പറയുന്നത് മാത്രം കേട്ട് പ്രവൃത്തിക്കാനാണ് നിങ്ങൾക്കും നിങ്ങളുടെ സഹപ്രവർത്തകർക്കും നേതൃത്വത്തിന് ചുറ്റുമുള്ള ചെറിയ ഉപജാപകവൃന്ദത്തിനും ഇപ്പോൾ താല്പര്യം എന്ന് എനിക്ക് ഇക്കാലം കൊണ്ട് മനസിലായി. ഇത് മാത്രമായി യോഗ്യതയുടെ ഏക മാനദണ്ഡം. ഖേദകരമെന്നു പറയട്ടെ, നമുക്ക് യോജിക്കാവുന്ന ഒരു പൊതു ഇടമില്ല.

advertisement

ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായ വിനാശകരമായ വിവരണ പാഠങ്ങളുടെ പ്രതിലോമകതയിൽ വീഴാതെ എന്റെ പ്രൊഫഷണല്‍ കർത്തവ്യങ്ങളിൽ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് .

കാലം ചെല്ലുമ്പോൾ ഈ രാജ്യവിരുദ്ധത ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ സ്ഥാനം പിടിക്കുമെന്ന് തന്നെയാണ് ഉറച്ച വിശാസം.

എല്ലാ നന്മകളും നേരുന്നു,

നന്ദി.

ആശംസകളോടെ

അനിൽ കെ ആന്റണി

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏറാന്മൂളികളും വിടുപണി ചെയ്യുന്നവരും പറയുന്നത് പ്രവൃത്തിക്കാനാണ് നിങ്ങൾക്ക് താല്പര്യം' കോൺഗ്രസ് നേതൃത്വത്തോട് അനിൽ ആന്റണി
Open in App
Home
Video
Impact Shorts
Web Stories