TRENDING:

പിണക്കമില്ല, സുധീർ കരമനയുടെ പ്രചരണത്തിന് ആന്റണി രാജുവും

Last Updated:

തിരുവനന്തപുരം നിയോജമമണ്ഡലം വഞ്ചിയൂർ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആന്റണി രാജു പങ്കെടുക്കുമെന്നാണ് വിവരം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആന്റണി രാജുവും. സുധീർ കരമനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ആന്റണി രാജു പ്രചരണത്തിനിറങ്ങുന്നത്. ഇത് സ്ഥിരീകരിക്കുന്ന പോസ്റ്ററുകളും പാർട്ടി പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം നിയോജമമണ്ഡലം വഞ്ചിയൂർ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആന്റണി രാജു പങ്കെടുക്കുമെന്നാണ് വിവരം. ഇന്ന് (26-03-2026) വൈകുന്നേരം അഞ്ച് മണിക്ക് മല്ലൂർ റോഡിലെ എൻഎസ്എസ് കരയോ​ഗത്തിൽ നടക്കുന്ന കൺവെൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
News18
News18
advertisement

തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് ആന്റണി രാജു വിട്ടുനിൽക്കുന്നുവെന്ന വാർത്തകൾ ചൂടുപിടിക്കുന്നതിനിടെയാണ് കൺവെൻഷനിൽ പങ്കെടുക്കുന്ന വിവരം പാർട്ടി തന്നെ അറിയിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കൂടിയായ ആന്റണി രാജു പ്രചാരണ രംഗത്ത് സജീവമാകാത്തത് ഇടത് മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്ഥാനാർത്ഥിയായി എത്തിയ സുധീർ കരമനയ്ക്കായി നേരിട്ട് വോട്ട് ചോദിക്കാൻ ഇതുവരെയും ആന്റണി രാജു ഇറങ്ങിയില്ലെന്നതും അഭ്യൂഹങ്ങൾക്ക് കാരണമായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൊണ്ടിമുതല്‍ തിരിമറി കേസിനെ തുടർന്ന് പ​ദവി നഷ്ടപ്പെട്ട ആന്റണി രാജു ഇടതുമുന്നണിക്കായി ഇതുവരെയും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനിടെ സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ സുധീർ കരമനയ്ക്കായി ആന്റണി രാജു വോട്ട് അഭ്യർഥിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ നേരിട്ടുള്ള പ്രചാരണ പരിപാടികളിലോ യോഗങ്ങളിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണക്കമില്ല, സുധീർ കരമനയുടെ പ്രചരണത്തിന് ആന്റണി രാജുവും
Open in App
Home
Video
Impact Shorts
Web Stories