TRENDING:

'തിരുവനന്തപുരത്തേക്ക് വരൂ; കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാം'; ന്യൂയോർക്ക് മേയറോട് ആര്യ രാജേന്ദ്രൻ

Last Updated:

ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആദർശങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് സൊഹ്റാന്റെ വിജയമെന്ന് ആര്യ രാജേന്ദ്രൻ

advertisement
തിരുവനന്തപുരം: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിൽ കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ് ആര്യ മംദാനിയെ ക്ഷണിച്ചത്.
News18
News18
advertisement

സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ചുകൊണ്ട് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ഈ ക്ഷണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് സൊഹ്റാന്റെ വിജയമെന്ന് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തിരുവനന്തപുരത്തേക്ക് വരൂ; കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാം'; ന്യൂയോർക്ക് മേയറോട് ആര്യ രാജേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories