മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജന്‍ തുടങ്ങിയവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എം എൽ എ മാരായ രമേശ് ചെന്നിത്തല,പി സി വിഷ്ണുനാഥ്,ലോക്‌സഭാംഗങ്ങളായ ബെന്നി ബെഹ്‌നാന്‍, ഷാഫി പറമ്പില്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എയായി അധികാരമേറ്റ ആര്യാടന്‍ ഷൗക്കത്തിനെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റ് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും അഭിനന്ദിച്ചു
advertisement
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ജയിച്ചുകയറിയത്. ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും ലഭിച്ചു.. രാജിവെച്ച് തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയ മുൻ എംഎൽഎയായ പി.വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി 19,760 വോട്ടു നേടി.
മുതിർന്ന കോൺഗ്രസ് നേതാവും 1977 മുതൽ 1982 വരെയും 1987 മുതൽ 2016 വരെയും നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. 2016 ൽ നിലമ്പൂർ നിന്നുള്ള ആദ്യ നിയമസഭാ മത്സരത്തിൽ പി.വി അന്‍വറിനോട് പരാജയപ്പെട്ടു.