TRENDING:

നേമത്ത് എസ്ഡിപിഐ പിന്തുണ എൽഡിഎഫിന്; സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവൻകുട്ടി

Last Updated:

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് തങ്ങൾ പിന്തുണച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് തങ്ങൾ പിന്തുണച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വ്യക്തമാക്കി.
News18
News18
advertisement

ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനെയാണ് തങ്ങൾ പിന്തുണച്ചതെന്നും എന്നാൽ നേമത്തിന്റെ കാര്യത്തിൽ വി. ശിവൻകുട്ടിക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും ലത്തീഫ് പറഞ്ഞു. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പാർട്ടി നേതൃത്വം സൂചിപ്പിക്കുന്നു.

അതേസമയം,ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. "ഒരു ജനാധിപത്യ സംവിധാനത്തിൽ വോട്ട് വേർതിരിച്ച് ചോദിക്കാനാകില്ല. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് ഞാൻ മത്സരിക്കുന്നത്. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങും, വേണ്ടെന്ന് പറയില്ല," ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് പറഞ്ഞിട്ടുണ്ടാകാമെന്നും എന്നാൽ രാഷ്ട്രീയത്തിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലരുടെ വോട്ട് വേണ്ടെന്ന് വെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നേമത്ത് എസ്ഡിപിഐ പിന്തുണ എൽഡിഎഫിന്; സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories