കഴിഞ്ഞ ആഴ്ചകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. മാർച്ച് ഒൻപതിന് പശ്ചിമ ബംഗാളിലും, ആറിന് കേരളത്തിലും, ഫെബ്രുവരി അവസാന വാരത്തിൽ തമിഴ്നാട്, അസം എന്നിവിടങ്ങളിലും കമ്മീഷൻ നേരിട്ടെത്തി രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. ഇതോടെയാണ് വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മീഷൻ തയ്യാറെടുക്കുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സുരക്ഷാ സേനയുടെ വിന്യാസത്തിൽ കമ്മീഷൻ സുപ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് ജില്ലാ കളക്ടർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായിരുന്നു സേനാ വിന്യാസം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നിയമിക്കുന്ന പോലീസ് ഒബ്സർവർമാർക്കായിരിക്കും സുരക്ഷാ സേനയുടെ ചലനങ്ങളും വിന്യാസവും നിശ്ചയിക്കാനുള്ള ചുമതല. വാർത്താസമ്മേളനം ആരംഭിക്കുന്നതോടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും.
advertisement
നിയമസഭകളുടെ കാലാവധി
കേരളം: മെയ് 23-നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. (ആകെ സീറ്റുകൾ: 140)
തമിഴ്നാട്: മെയ് 10-ന് സഭയുടെ കാലാവധി അവസാനിക്കും. (ആകെ സീറ്റുകൾ: 234)
പശ്ചിമ ബംഗാൾ: മെയ് 07-ന് കാലാവധി തീരും. (ആകെ സീറ്റുകൾ: 294)
അസം: മെയ് 20-ന് കാലാവധി തീരും. (ആകെ സീറ്റുകൾ: 126)
പുതുച്ചേരി: ആകെ 33 സീറ്റുകൾ.
